board
പെരുമ്പാവൂർ സഹകരണഭവന്റെ മതിലിൽ ശബരിമല ദിശാസൂചനാ ബോർഡ് ചാരിവച്ച നിലയിൽ

പെരുമ്പാവൂർ: എം.സി. റോഡിൽ ഔഷധി ജംഗ്ഷന് തൊട്ടുമുമ്പ് വഴിയോരത്ത് സ്ഥാപിച്ചിരുന്ന ശബരിമല ദിശാസൂചികാ ബോർഡിന്റെ സ്ഥാനം കുറച്ചുദിവസമായി സഹകരണഭവന്റെ മതിലിൽ. ശബരിമല സീസണിൽ അന്യസംസ്ഥാനക്കാരായ തീർത്ഥാടകരടക്കം ഏറ്റവും കൂടുതൽ യാത്രക്കാർ കടന്നുപോകുന്ന പട്ടണമാണ് പെരുമ്പാവൂർ. ക്രിസ്മസ് ആഘോഷത്തിന്റെ കച്ചവടത്തിരക്കും ശബരിമല തീർത്ഥയാത്രാ സംഘങ്ങളുടെ തിരക്കുമായപ്പോൾ പെരുമ്പാവൂരിൽ കഴിഞ്ഞ കുറേദിവസമായി അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തിരക്കേറിയ പ്രധാനയിടങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ച് ഗതാഗതം നിയന്ത്രിയ്ക്കാൻ അധികൃതർ ശ്രമിയ്ക്കുന്നുണ്ടെങ്കിലും ഒന്നിനും പരിഹാരമാകുന്നില്ല. ഇതിനിടെയാണ് ശബരിമലയാത്രക്കാർക്കായി വിവിധ ഭാഷകളിൽ രേഖപ്പെടുത്തിയ സൂചനാ ബോർഡ് സഹകരണഭവന്റെ മതിലിൽ ആർക്കും പ്രയോജനമില്ലാതെ ദിവസങ്ങളായി ചാരിവച്ചിരിക്കുന്നത്.