പെരുമ്പാവൂർ: പെരുമ്പാവൂർ,​ കുന്നത്തുനാട് നിയോജക മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന വളയൻചിറങ്ങരയിൽ നിന്ന് കോലഞ്ചേരിയിലേക്ക് പോകുന്ന പെരിയാർവാലി കനാൽ പാലം വീതി കൂട്ടണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പിക്ക് കോൺഗ്രസ് (ഐ) മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. മേഖല പ്രസിഡന്റ് എൻ.ആർ. രാജൻ, ജനറൽ സെക്രട്ടറി. അജിത് കടമ്പനാട്,​ ട്രഷറർ മുഹമ്മദ് ഇക്ബാൽ, സി.പി. ഗോപാലകൃഷ്ണൻ, സുരേഷ് തോപ്പിൽ, ബിനു മണലിക്കുടി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് എസ്റ്റിമേറ്റ് എടുത്ത് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ബെന്നി ബെഹനാൻ എ.പി അറിയിച്ചു.