okkal
ഒക്കൽ പഞ്ചായത്ത്‌ ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ അനുഗ്രഹ യോഗ ക്ലബിൽ ആരംഭിച്ച സൗജന്യ യോഗാ പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത്‌ ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ 10-ാം വാർഡിൽ അനുഗ്രഹ യോഗാ ക്ലബ് അംഗങ്ങൾക്ക് വേണ്ടി സൗജന്യ യോഗാ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി സാജൻ പരിശീലനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വനജ തമ്പി അദ്ധ്യക്ഷയായി. ടെയിനർ രാജി ബൈജു, ബീന പ്രസാദ്, അംബിക ദേവി, ടി.ഡി. ശിവൻ, കെ.ആർ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. 4 മാസം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ 35അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്.