
പെരുമ്പാവൂർ: ഏറ്റവും പ്രായം കുറഞ്ഞ കഥകളി കലാകാരിയായ വൈഷ്ണവി വിമലിന്ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഐ.ബി.ആർ. അചീവർ അംഗീകാരം ലഭിച്ചു. പ്രായം കുറഞ്ഞ പ്രൊഫഷണൽ പരിശീലനം നേടിയ കഥകളി കലാകാരി എന്ന നിലക്കാണ് അംഗീകാരം. കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്‌കൂൾ 5-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഗുരു കലാമണ്ഡലം പ്രിജിത്തനു കീഴിൽ നാല് വർഷമായി കഥകളി രംഗത്ത് പരിശീലനം നേടുന്നു. സെൻട്രൽ കേരള സഹോദയ കലോത്സവങ്ങളിൽ മോണോ ആക്ട്, സംസ്‌കൃതം പദ്യ പാരായണം തുടങ്ങിയ ഇനങ്ങളിൽ ഗ്രേഡുകൾ നേടിയിട്ടുണ്ട്. ഐമുറി രാധാനിവാസിൽ വിമൽ രാജിന്റെയും സരിതയുടെയും മകളാണ്.