dedad

കൊച്ചി: കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതുമൂലമുള്ള ഡിജിറ്റൽ അഡിക്‌ഷനും മാനസിക പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള പൊലീസിന്റെ ഡിഡാഡ് പദ്ധതിക്ക് ജില്ലയിൽ സ്വീകാര്യതയേറുന്നു. 2023 ജനുവരിയിൽ ആരംഭിച്ച പദ്ധതിയിൽ 144 കുട്ടികൾക്ക് കൗൺസലിംഗ് നൽകി. 42 പേർക്ക് ബോധവത്കരണവും നൽകി.

സംസ്ഥാന കായികമേളയോടനുബന്ധിച്ച് മഹാരാജാസ് സ്റ്റേഡിയത്തിലെ സോഷ്യൽ പൊലീസിംഗ് പവിലിയൻ സന്ദർശിച്ച 1250 കുട്ടികൾക്കും മുതിർന്നവർക്കും ബോധവത്കരണം നൽകി. 210 കുട്ടികളിൽ സ്മാർട്ട് ഫോൺ അഡിക്‌ഷൻ ടെസ്റ്റ് നടത്തി. 80 കുട്ടികൾക്ക് സഹായം ലഭ്യമാക്കി.
മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണറുടെ ഓഫീസിന്റെ താഴത്തെ നിലയിലാണ് ഡിഡാഡിന്റെ പ്രധാന സെന്റർ. സെൻട്രൽ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സബ്‌സെന്റർ ആഴ്ചയിൽ രണ്ടുദിവസം പ്രവർത്തിക്കുന്നു. രണ്ടിടത്തും രാവിലെ 10 മുതൽ വൈകിട്ട് 5വരെ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാണ്. ഫോൺ: 9497975400.

 സെന്ററുകൾ

മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണറുടെ ഓഫീസിന്റെ താഴത്തെ നിലയിൽ ഡിഡാഡിന്റെ പ്രധാന സെന്റർ.

 സെൻട്രൽ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സബ്‌സെന്റർ

144 കുട്ടികൾക്ക് കൗൺസലിംഗ്

 42 പേർക്ക് ബോധവത്കരണവും

 ഫോൺ: 9497975400.