കൊച്ചി: മട്ടാഞ്ചേരി റേഞ്ചിലെ ഗ്രൂപ്പ് നമ്പർ ഒന്ന്, ഞാറയ്ക്കൽ റേഞ്ചിലെ ഗ്രൂപ്പ് നമ്പർ ഒന്ന്, മൂന്ന്, അഞ്ച്, ആലുവ റേഞ്ചിലെ ഗ്രൂപ്പ് നമ്പർ ഒന്ന്, അഞ്ച് എന്നീ ഗ്രൂപ്പുകളിൽപ്പെട്ട കള്ള് ഷാപ്പുകളുടെ 2024-25, 2025-26 കാലയളവിലേയ്ക്കുള്ള ഓൺലൈൻ വില്പന (ലേലം) 30ന് ഓൺലൈൻ പ്ളാറ്റ്ഫോമിൽ (ഇടോഡി) നടക്കും. അപേക്ഷകൾ 28 മുതൽ 30 വരെ ഓൺലൈൻ പ്ളാറ്റ് ഫോമിൽ സ്വീകരിക്കും. വില്പന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതൽ വിവരങ്ങളും എറണാകുളം എക്‌സൈസ് ഡിവിഷൻ ഓഫീസിലും ജില്ലയിലെ എല്ലാ എക്‌സൈസ് സർക്കിൾ ഓഫീസിൽനിന്നും അറിയാം.