anusmaranam

കൊച്ചി: ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും കോൺഗ്രസ്‌ (എസ്)​ന്റെയും ജനകീയ മുഖമായിരുന്നു ബി. എ. അഷ്‌റഫ്‌ എന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ്‌ (എസ്)​ എറണാകുളം മുൻ ജില്ലാ പ്രസിഡന്റായിരുന്ന ബി.എ. അഷ്‌റഫിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്‌ - എസ് ജില്ലാ പ്രസിഡന്റ്‌ അനിൽ കാഞ്ഞിലി അദ്ധ്യക്ഷത വഹിച്ചു. എൽ. ഡി. എഫ് കൺവീനർ ജോർജ് ഇടപ്പരത്തി, ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, എൻ. സി. പി സംസ്ഥാന ജനറൽ സെക്രട്ടറി പി. ജെ. കുഞ്ഞുമോൻ, കോൺഗ്രസ്‌ (എസ്)​ നേതാക്കളായ വി. വി. സന്തോഷ്‌ ലാൽ, അഡ്വ. ടി. വി. വർഗീസ്, മാത്യൂസ് കോലഞ്ചേരി, സി.ആർ. വത്സൻ, ഐ. ഷിഹാബുദീൻ, കെ. ജെ. ബേസിൽ, പി. അജിത് കുമാർ, അഡ്വ. സിറാജ് കരോളി, ജൂബി. എം. വർഗീസ്, ടി. എസ്. ജോൺ, എൻ. ഐ. പൗലോസ്, ബൈജു കോട്ടക്കൽ, സുഷമ വിജയൻ, സിൽവി സുനിൽ, ജെയ്സൺ ജോസഫ്, രഞ്ജു ചെറിയാൻ, കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.