കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ഒരുവർഷം നീളുന്ന ജൂബിലി ആഘോഷങ്ങൾ നാളെ തുടക്കമാകും. വൈകിട്ട് 5. 30ന് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ ആഘോഷങ്ങൾക്ക് തുടക്കമായി ദിവ്യബലി അർപ്പിക്കും. സഹായ മെത്രാൻ ആന്റണി വാലുങ്കൽ മുഖ്യസഹകാർമികനാകും. ജൂബിലി പതാക ഉയർത്തി, കുരിശ് മെത്രാപ്പോലീത്ത ആശീർവദിക്കും. അതിരൂപതയിലെ ഭൂരഹിതർക്ക് ഭവനങ്ങൾ നിർമ്മിച്ചുനൽകുന്ന പദ്ധതി പ്രഖ്യാപിക്കും. എല്ലാ ഇടവകകളിലേയ്ക്കും അതിരൂപത കത്തീഡ്രൽ നിന്ന് ജൂബിലി കുരിശിന്റെ പ്രയാണം നടത്തുമെന്ന് സഭാ അധികൃതർ അറിയിച്ചു.