
പെരുമ്പാവൂർ: ആയത്തുപടി ഇടവക പള്ളിയിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ നടക്കും. സമാപന സമ്മേളനം മാർ തോമസ് ചക്യേത്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇടവക ചരിത്ര ഡോക്യുമെന്ററി പ്രദർശനം, സുവനീർ പ്രകാശനം, സനേഹ വിരുന്ന് എന്നിവ നടക്കും. ഇടവക 1973ൽ കല്ലിട്ട് 1974 ൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. ദേവാലയം 2014 ലാണ് അവസാനമായി പുനർ നിർമ്മിച്ചത്.2018 ൽ വെഞ്ചിരിച്ചു. അന്നത്തെ വികാരി ഫാ. ജോൺ പൈനുങ്കലിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ കൂട്ടായ്മയിലായിരുന്നു നിർമ്മാണം. 2023 ഡിസംബർ 24 ന് മുൻ വികാരി ജോയ് കണ്ണമ്പുഴയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു വർഷം നീണ്ട് നിന്ന ജൂബിലി ആഘോഷ സമാപന സമ്മേളനമാണ് 29ന് നടക്കുന്നത്.