പെരുമ്പാവൂർ: കലാരംഗത്ത് പ്രവർത്തിക്കുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും മാപ്പിള കലകളുടെ അക്കാഡമിക പഠനം ജനകീയമാക്കുന്നതിനും സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന കേരള മാപ്പിള കലാ അക്കാദമിയുടെ പെരുമ്പാവൂർ ചാപ്റ്റർ രൂപീകരിച്ചു. വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെമിത ശരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാദ്ധ്യക്ഷൻ എ.എ. മുഹമ്മദ് പെരുമ്പാവൂർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സിയാദ് തമ്മനം, ജോയിന്റ് സെക്രട്ടറി ടി.എം. സുബൈർ, പ്രൊഫ. എൻ.എ. അനസ്, ഇ.യു. സത്താർ മഞ്ഞപ്പെട്ടി എന്നിവർ സംസാരിച്ചു.