
കൊച്ചി: കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ എറണാകുളം ഡി.സി.സി അനുശോചിച്ചു. യോഗം നിയമസഭാ കക്ഷി ഉപനേതാവ് കെ. ബാബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ., നേതാക്കളായ അജയ് തറയിൽ, എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, ലൂഡി ലൂയിസ്, ചാൾസ് ഡയസ്, ജയ്‌സൺ ജോസഫ്, ഐ.കെ. രാജു തുടങ്ങിയവർ പങ്കെടുത്തു.