ph
ഡോ. ബി.ആർ. അംബേദ്ക്കറെ ആക്ഷേപിച്ച് സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി മന്ത്രി അമിത്ഷാക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എസ്.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

കാലടി: ഡോ. ബി.ആർ. അംബേദ്ക്കറെ ആക്ഷേപിച്ച് സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി മന്ത്രി അമിത്ഷാക്കെതിരെ കൊറ്റമം ജോജി മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ നീലീശ്വരം ഈറ്റക്കടവിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. പുരോഗമന കലാസാഹിത്യ സംഘം അങ്കമാലി ഏരിയ വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് ഇന്ദുലേഖ തമ്പി അദ്ധ്യക്ഷയായി. ലൈബ്രറി കൗൺസിൽ ആലുവ താലൂക്ക് സെക്രട്ടറി വി.കെ.ഷാജി മുഖ്യപ്രഭാഷണം നടത്തി. പി.കെ.എസ് ഏരിയ കമ്മിയംഗവും നവോദയ ക്ലബ് സെക്രട്ടറിയുമായ എം.എസ്. സാനുദത്തൻ,സ്മിത ബേബി,വായനശാല രക്ഷാധികാരികളായ കെ.കെ. പ്രഭ, കെ.കെ. വത്സൻ എന്നിവർ സംസാരിച്ചു. എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി വായനശാല എക്സിക്യുട്ടീവ് കമ്മിറ്റിഅംഗം വി. തമ്പി പ്രമേയം വായിച്ചു. പരിപാടിക്ക് സെക്രട്ടറി സൈനോര ബിജു നേതൃത്വം നൽകി.