കൊച്ചി: അതിരൂപതാതല വൈദിക ഡയറക്ടർമാർ സഭാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സഭാ നേതൃത്വം കർശനമായി വിലക്കണമെന്ന് അൽമായശബ്ദം ആവശ്യപ്പെട്ടു. കുർബാന വിഷയത്തിൽ ഇടപെടുന്ന ഇവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കണം. കാനോൻ നിയമത്തെ വിമത വൈദികർ ക്രിസ്മസ് ദിനത്തിൽ പരസ്യമായി വെല്ലുവിളിച്ചത് അതിരൂപത കൂരിയ അതീവ ഗൗരവത്തോടെ കാണണമെന്ന് ഭാരവാഹികളായ ബിജു പോൾ നെറ്റിക്കാടൻ, ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.