കൊച്ചി: എറണാകുളം അതിരൂപത അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പുത്തൂർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സെന്റ് മേരിസ് ബസിലിക്കയുടെ നിയമാനുസൃത അഡ്മിനിസ്‌ട്രേറ്റർ താനാണെന്ന് അറിയിച്ച ഫാ. തരിയൻ ഞാളിയത്ത് ഇടവകാംഗങ്ങൾക്കായി കത്ത് പുറപ്പെടുവിച്ചു. നിയമാനുസൃത അഡ്മിനിസ്‌ട്രേറ്ററുടെ കുറിയില്ലാതെ നടത്തുന്ന വിവാഹങ്ങൾ പോലുള്ള കൂദാശകൾ സഭാ നിയമപ്രകാരം നിയമാനുസൃതമാകില്ല. മറ്റ് ഇടവകകളിൽ മനസമ്മതം, വിവാഹം, മാമോദിസ തുടങ്ങിയവ നടത്തുന്നതിന് നിയമാനുസൃത കത്തുകൾ വാങ്ങണം. ബസിലിക്കയിൽ നിന്നു സ്ഥലംമാറ്റപ്പെട്ട അഡ്മിനിസ്‌ട്രേറ്റർ ഫാ. വർഗീസ് മണവാളൻ സ്ഥാനം ഒഴിയാതെ ബസിലിക്കയിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് കത്ത് പുറപ്പെടുവിച്ചത്.