പറവൂർ: കടയിലെത്തിയവർക്ക് സിഗരറ്റ് റോഡിൽ കൊണ്ടുപോയി നൽകിയില്ലെന്ന് പറഞ്ഞ് വ്യാപാരിക്ക് മർദ്ദനം. തലക്ക് ഗുരുതരമായി പരിക്കേറ്റ വിമുക്തഭടൻ ചേന്ദമംഗലം പല്ലംതുരുത്ത് കവലയിൽ ശ്രീ സ്റ്റോഴ്സ് ഉടമ കെ.ബി. സാജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്കാണ് സംഭവം. സാജുവിന്റെ കടയുടെ മുന്നിൽ ബൈക്കിലെത്തിയ രണ്ടുപേർ സിഗരറ്റ് ചോദിച്ചു. സിഗരറ്റ് എടുത്ത് നീട്ടിയെങ്കിലും റോഡിൽ ബൈക്കിലിരുന്ന ഇരുവരും അവരുടെ അടുത്തേക്ക് കൊണ്ടുപോയി നൽകണമെന്ന് ആവശ്യപ്പെട്ടു. അതിന് തയ്യാറാകാതിരുന്നതിനെ തുടർന്നായിരുന്നു മർദ്ദനം. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചേന്ദമംഗലം യൂണിറ്റ് ആവശ്യപ്പെട്ടു.