y
പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടക കൂട്ടായ്മ സംഘടിപ്പിക്കുന്ന ബഹുസ്വര നാടകോത്സവം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടക കൂട്ടായ്മ സംഘടിപ്പിക്കുന്ന ബഹുസ്വര നാടകോത്സവം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷയായി. നാടക ചരിത്ര പ്രദർശനവും കുടുംബശ്രീ വിപണന മേളയും പുസ്തകോത്സവവും നടൻ അനിൽ പെരുമ്പളം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക ഘോഷയാത്ര ഉദയംപേരൂർ എസ്.ഐ പി.സി. ഹരികൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്തു. നാടകോത്സവം ഡയറക്ടർ രമേശ് വർമ്മ, എ.കെ. ദാസ്, എസ്.എ. ഗോപി, വി.എം. രാമകൃഷ്ണൻ, വി.ആർ. മനോജ്, പറവൂർ രംഗനാഥൻ എന്നിവർ സംസാരിച്ചു. കട്ടപ്പന ദർശനയുടെ തോറ്റവരുടെ യുദ്ധങ്ങൾ എന്ന നാടകം അരങ്ങേറി. ഇന്ന് ഉച്ചക്ക് 2 ന് നടക്കുന്ന വനിതാ കൂട്ടായ്മ 'രുചിഭേദങ്ങൾ' നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ പി.എം. അജിമോൾ അദ്ധ്യക്ഷയാകും. ഫസ്റ്റ്ബെൽ സിനിമാതാരം അനിയപ്പൻ ഉദ്ഘാടനം ചെയ്യും. രാത്രി 7ന് എരമല്ലൂർ ശ്രുതി ആർട്സ് അവതരിപ്പിക്കുന്ന കായൽ കഹാനി എന്ന നാടകവും 8 ന് ഉണ്ണി പൂണിത്തുറ സംവിധാനം ചെയ്ത തേടൽ നാടക സംഘത്തിന്റെ കൂവാഗം എന്ന നാടകവും അരങ്ങേറും.