
കോഴിക്കോട്: മികച്ച വിലക്കുറവിനൊപ്പം വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളുമായി മൈജിയുടെ വർഷാവസാന സെയിലായ കൊട്ടിക്കലാശം 2024 ആരംഭിച്ചു. 80 ശതമാനം വരെ വിലയിളവാണ് നാല് ദിവസത്തെ കൊട്ടിക്കലാശത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ് , വാഷിംഗ് മെഷീൻ, എ.സി, മിക്സർ ഗ്രൈൻഡർ , റെഫ്രിജറേറ്റർ, ടിവി തുടങ്ങിയ ഹോം അപ്ലയൻസസും ഡിജിറ്റൽ ഗാഡ്ജറ്റുകളും വലിയ ഓഫറിൽ വാങ്ങാനാകും. ഡിസംബർ 31 വരെയാണ് സെയിൽ. ക്രിസ്‌മസ് ഓഫറുകളുടെ ഭാഗമായി ഓരോ ദിവസവും നറുക്കെടുപ്പിലൂടെ ദിവസം ഒരു ലക്ഷം രൂപ ക്യാഷ്‌പ്രൈസ് നേടാം. 5000 രൂപയ്‌ക്ക് മുകളിലുള്ള പർച്ചേസുകളിൽ ലക്കി ഡ്രോ കൂപ്പണുകൾ ലഭ്യമാകും. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും വിൽക്കുന്ന ബ്രാൻഡാണ് മൈജി.