
തിരുവനന്തപുരം: ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജുവലറി മാനുഫാക്ചറിംഗ് മർച്ചന്റ്‌സ് അസോസിയേഷന്റെ(ജി.ഡി.ജെ.എം.എം.എ) രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്‌ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.ഐ. ദേശീയ നേതാവ് പന്ന്യൻ രവീന്ദ്രൻ നിർവഹിച്ചു.
അന്തരിച്ച സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
സ്വർണാഭരണ വ്യാപാരത്തിൽ രാജ്യത്തിന് മാതൃകയാണ് അൽ മുക്താദിർ ജുവലറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അസംഘടിതരായ സ്വർണ വ്യാപാരികളുടെ അവകാശങ്ങൾക്കായി ജി.ഡി.ജെ.എം.എം.എയും ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമും നടത്തുന്ന പോരാട്ടം ശ്രദ്ധേയമാണെന്നും പണിക്കൂലി ഇല്ലാതെയുള്ള സ്വർണ വിൽപ്പന ഇതര ജുവലറികൾക്ക് മാതൃകയാണെന്നും പന്ന്യൻ ചൂണ്ടിക്കാട്ടി.
മുൻ സ്പീക്കർ എം. വിജയകുമാർ, ജി.ഡി.ജെ.എം.എം.എ സംസ്ഥാന സെക്രട്ടറി ഗുൽസാർ അഹമ്മദ് സേട്ട്, ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, ജോബി തൃശ്ശൂർ തുടങ്ങിയവർ പങ്കെടുത്തു.