കൊച്ചി: സീരിയൽ ചിത്രീകരണത്തിനിടെ നടി ലൈംഗികാതിക്രമണത്തിന് ഇരയായ കേസിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഹേമാ കമ്മിറ്റി റിപ്പോർട്ടുകളിലും മറ്റും കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) കേസ് കൈമാറുകയായിരുന്നു. പ്രതി പട്ടികയിലുള്ള നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. നടപടിയുടെ ഭാഗമായി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഇൻഫോപാർക്ക് പെലീസ് രജിസ്റ്റർ ചെയ്ത കേസ് തൃക്കാക്കര പൊലീസിനും ശേഷം എസ്.ഐ.ടിക്കും കൈമാറുകയായിരുന്നു.