ആലുവ: അനുവാദമില്ലാതെ മൊബൈൽ ഫോണിൽ യുവതിയുടെ ചിത്രം പകർത്തിയ ആലുവ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ ഡി.വി. ജയപ്രകാശിനെ (56) ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തു.
യുവതിയുടെ മുത്തച്ഛന്റെ വീടിന്റെ മുകൾ നിലയിൽ വാടകയ്ക്കു താമസിക്കുന്ന പ്രതി വീടിനകത്തു നിന്ന യുവതിയുടെ ചിത്രം പകർത്തിയെന്നാണ് ആരോപണം. യുവതി മുഖ്യമന്ത്രിക്ക് പരാതി ഇ മെയിൽ ചെയ്യുകയായിരുന്നു. പൊലീസ് പ്രതിയുടെ ഫോൺ പിടിച്ചെടുത്തു. ജയപ്രകാശ് 2025 മേയിൽ വിരമിക്കും. മലപ്പുറം സ്വദേശിയായ പ്രതി അഞ്ച് മാസം മുമ്പാണ് കാസർകോട് നിന്ന് ഇവിടെയെത്തിയത്. പ്രതിക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ വകുപ്പ് തല നടപടിയുണ്ടാകും.