
കാക്കനാട്: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കാക്കനാടും പരിസരത്തും വിതരണം ചെയ്യാനെത്തിച്ച ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി ഒഡീഷ സ്വദേശി സരോജ് ഡാലബെഹറയെ (32) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.
സ്പെഷ്യൽ പട്രോളിംഗിനിടെ കാക്കനാട് അത്താണിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടമാരായ പ്രദീപ്, ബദർ അസി. സബ് ഇൻസ്പെക്ടർമാരായ ജെബി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജോൺ എബ്രഹാം, വിനു, ഗിരീഷ് എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധന ശക്തമാക്കുമെന്ന് ഇൻഫോ പാർക്ക് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജീവ്കുമാർ അറിയിച്ചു.