
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബഹ്റിനിലേക്കുള്ള യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ആലുവ സ്വദേശി മരിച്ചു. യു.സി കോളജ് മണ്ണിൽ വീട്ടിൽ തോമസ് ഏബ്രഹാം (സിറിൾ-74) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച്ചയാണ് സംഭവം. യാത്രക്കിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി മസ്‌കറ്റിൽ ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്നു കിംസ് ആശുപത്രിയിലേക്കു മാറ്റി. ബഹ്റൈനിൽ ജോലി ചെയ്യുന്ന മകൻ നിതീഷിന്റെ അടുത്തേക്കു ഭാര്യ ലിജിനുവിനൊപ്പമാണ് പുറപ്പെട്ടത്. ദീർഘകാലം ബഹ്റിനിൽ ഉദ്യോഗസ്‌ഥനായിരുന്നു തോമസ് ഏബ്രഹാം. നാളെ (ഞായർ) രാവിലെ എട്ടിനു മൃതദേഹം വീട്ടിലെത്തിക്കും. സംസ്കാരം വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മറ്റു മക്കൾ: നിഷാന്ത് (കുവൈത്ത്), നിനീഷ് (യു.കെ).