
ആലുവ: ലഹരി വില്പന സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ കോട്ടയം സ്വദേശി ജോസൂട്ടിയെ കത്രിക കൊണ്ട് കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ ആലുവ പൊലീസ് പിടികൂടി. ആലുവ ഉളിയന്നൂർ കാട്ടുപറമ്പിൽ അരുൺ ബാബുവിനെയാണ് (28) ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് പ്രതി നെടുമ്പാശേരി വഴി മാണിക്കമംഗലത്തെ ബന്ധുവീട്ടിലെത്തി. അവിടെ ഇയാളെ കയറ്റിയില്ല. തുടർന്ന് പെരുമ്പാവൂർ വഴി തൊടുപുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തി രാത്രി അവിടെ താമസിച്ചു. പിറ്റേന്ന് പാണംകുഴിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് തിരിക്കുമ്പോഴാണ് പിൻതുടർന്നെത്തിയ പൊലീസ് പ്രതിയെ പിടികൂടിയത്.