
ഫോർട്ട് കൊച്ചി: പരേഡ് ഗ്രൗണ്ടിൽ സി. എസ്. എം. എൽ സ്ഥാപിച്ച 6 എൽ. ഇ. ഡി ഹൈമാസ് ലൈറ്റുകൾ മിഴി തുറന്നു. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, ഫോർട്ട് കൊച്ചി ജനമൈത്രി സി.ഐ. ഫൈസൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ക്രിസ്മസ് -പുതുവർഷം ആഘോഷിക്കാൻ ഫോർട്ട് കൊച്ചിയിൽ എത്തുന്നവർക്ക് പരേഡ് ഗ്രൗണ്ടിലെ വെളിച്ചം വലിയൊരു ആശ്വാസമാകും. ഫുട്ബാൾ പ്രേമികൾക്ക് പരേഡ് ഗ്രൗണ്ടിൽ രാത്രികാലങ്ങളിലും ഫുട്ബാൾ കളിക്കാൻ സാധിക്കുമെന്നതും മെച്ചമാണ്.