
പറവൂർ: പൊട്ടെൻതെരുവ് കണ്ണംപറമ്പ് കൃഷ്ണനിലയത്തിൽ കെ.എൻ.മുരുകൻ ചെട്ടിയാർ (58) നിര്യാതനായി. കേരള വണികവൈശ്യ സംഘം പെരുമ്പടന്ന ശാഖ മെമ്പറും മുനിസിപ്പൽ കവല ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായിരുന്നു. ഭാര്യ: മായ. മക്കൾ: മേഘലക്ഷ്മി, മന്യ മുരുകൻ, മനുകൃഷ്ണ. കേരള വണികവൈശ്യ സംഘം പെരുമ്പടന്ന ശാഖാ പ്രസിഡന്റ് കെ.എൻ. രവി ചെട്ടിയാർ സഹോദരനാണ്.