കാലടി: ബൈക്കിലെത്തിയ കവർച്ചാ സംഘം കത്തിക്ക് കുത്തി പരിക്കേൽപ്പിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. കാലടിയിൽ പച്ചക്കറി മൊത്തവ്യാപാരി വി.കെ.ഡി. തങ്കച്ചന്റെ ജീവനക്കാരൻ തങ്കച്ചനെയാണ് കുത്തി പരിക്കേൽപ്പിച്ച് പണം തട്ടിയത്. ശനിയാഴ്ച വൈകിട്ട് 5.45 ഓടെ ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് സ്കൂളിന്റെ പ്രവേശന കവാടത്തിനു സമീപമാണ് സംഭവം. മാനേജർ തങ്കച്ചന്റെ കൈവശമാണ് പണമുണ്ടായിരുന്നത്. അതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരൻ തൊട്ടു പുറകിൽ മറ്റൊരു ബൈക്കിലുണ്ടായിരുന്നതിനാൽ തങ്കച്ചനെ രക്ഷിക്കാനായെന്ന് ഉടമ വി.കെ.ഡി. തങ്കച്ചൻ പറഞ്ഞു. കാലടി പൊലീസ് സ്ഥലത്തെത്തി സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. വയറിനു മൂന്നു കുത്താണേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.