bjp

കൊച്ചി: റെഡ് കാറ്റഗറി വ്യവസായ സ്ഥാപനങ്ങളായ കൊച്ചിൻ റിഫൈനറിക്കും ഓർഗാനിക് കെമിക്കൽസിനും ഇടയിൽ ഒമ്പതര ഏക്കർ സ്ഥലത്ത് താമസിക്കുന്ന 42 കുടുംബങ്ങളെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടിണി കിടന്ന് പ്രതിഷേധം. ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന സർക്കാരിന് നിവേദനം സമർപ്പിച്ചിട്ടും ഭൂമി ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് അയ്യങ്കുഴി നിവാസികൾ പ്രകൃതി സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ ക്രിസ്മസ് നാളിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ പട്ടിണി കിടന്നു പ്രതിഷേധിച്ചത്. പ്രതിഷേധം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകാൻ തയ്യാറാകണമെന്നും എം.പിയും എം.എൽ.എയും അതിനായി സമ്മർദ്ദം ചെലുത്തണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പ്രകൃതി സംരക്ഷണവേദി സംസ്ഥാന സമിതി അംഗം ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷനായി. സമരസമിതി കൺവീനർ വി.ആർ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. വാമലോചനൻ, കെ. റെജികുമാർ, രാധാകൃഷ്ണൻ കടവുങ്കൽ, കെ.ജി. രാധാകൃഷ്ണൻ, രഘുനാഥ് ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.