 
തിരുമാറാടി: കേരള കോൺഗ്രസ് ജേക്കബ് ഉന്നതാധികാര സമിതി അംഗവും ദീർഘകാലം തിരുമാറാടി മണ്ഡലം പ്രസിഡന്റുമായിരുന്ന എം.സി. തോമസിന്റെ നിര്യാണത്തെ തുടർന്ന് മണ്ണത്തൂരിൽ അനുസ്മരണയോഗം ചേർന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺസൺ വർഗീസ് അദ്ധ്യക്ഷനായി. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനിൽ, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ മോൾ പ്രകാശ്, കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, സുനിൽ എടപ്പാലക്കാട്ട്, എം.എ. ഷാജി, നെവിൻ ജോർജ്, ആതിര സുമേഷ് തുടങ്ങിയവർ സംസാരിച്ചു.