കൂത്താട്ടുകുളം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജനുവരി 5ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഏരിയയിലെ എല്ലാ ബ്രാഞ്ചുകളിലെയും പൊതുസ്ഥലങ്ങളിൽ ശുചീകരണം നടത്തും. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന കാഴ്ചപ്പാട് മുറുകെപ്പിടിക്കാനും മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കണമെന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാനും ശനി, ഞായർ ദിവസങ്ങളിൽ എല്ലാ ബ്രാഞ്ചുകളിലും ഭവന സന്ദർശനമുണ്ടാകും. ശുചീകരണ പ്രവർത്തനത്തിൽ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ഏരിയ സെക്രട്ടറിപി.ബി. രതീഷ് അഭ്യർത്ഥിച്ചു.