ph
മാണിക്യമംഗലത്ത് നടന്ന ട്വന്റി 20 പാർട്ടി കാലടി പഞ്ചായത്ത് കൺവെൻഷനും നേതൃസംഗമവും സംസ്ഥാന എക്സിക്യുട്ടീവ് ബോർഡ് അംഗം അഡ്വ.ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു

കാലടി: ട്വന്റി 20 പാർട്ടി കാലടി പഞ്ചായത്ത് കൺവെൻഷനും നേതൃസംഗമവും മാണിക്യമംഗലത്ത് നടന്നു. സംസ്ഥാന എക്സിക്യുട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ് അദ്ധ്യക്ഷനായി. ജനപക്ഷം ബെന്നി ജോസഫ്, അഡ്വ. ബേബി പോൾ, ഹരിശങ്കർ പുല്ലാനി, അഡ്വ.സണ്ണി ഡേവീസ്, ആന്റണി മണ്ണായൻ, ഫ്രാൻസീസ് കല്ലൂക്കാരൻ, ജസ്റ്റിൻ മാത്യു, സാജൻ വർഗീസ്, എം.ഒ. ജോൺസൺ, ജിത്തു മാധവ്, ജോയി ചോര്യേക്കര എന്നിവർ പ്രസംഗിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ കാലടി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മത്സരിക്കുവാനും യോഗം തീരുമാനിച്ചു