
കൊച്ചി: ഇടവകകളുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ട നാലു വൈദികർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിനുള്ള നടപടികൾ സഭാ കോടതിയിൽ ആരംഭിച്ചു. വൈദികർക്കെതിരായ രേഖകൾ സഭാ കോടതിക്ക് കൈമാറി. വൈദികർക്ക് ഇനി കോടതിയിൽ തങ്ങളുടെ ഭാഗം അവതരിപ്പിക്കാം. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അഡ്മിനിസ്‌ട്രേറ്റർ ഫാ. വർഗീസ് മണവാളൻ, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. ജോഷി വേഴപറമ്പിൽ, പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് വികാരി ഫാ. തോമസ് വാളൂക്കാരൻ, മാതാനഗർ വേളാങ്കണ്ണിമാതാ വികാരി ഫാ. ബെന്നി പാലാട്ടി എന്നിവരെയാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂർ ഒഴിവാക്കിയത്.