klca

കൊച്ചി: എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എന്നിവരുടെ നിര്യാണത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി വൈസ് പ്രസിഡന്റുമാരായ ബേബി ജി. ഭാഗ്യോദയം, നൈജു അറക്കൽ, വിൻസി ബൈജു, ജസ്റ്റിൻ കരിപാട്ട്, സാബു കാനക്കാപള്ളി, സംസ്ഥാന സെക്രട്ടറിമാരായ സാബു വി. തോമസ്, ഷൈജ ആന്റണി, ഫോറം കൺവീനർമാരായ എബി കുന്നേപറമ്പിൽ, ലൂയിസ് തണ്ണിക്കോട്ട്, വിൻസ് പെരിഞ്ചേരി, വികാസ് കുമാർ എൻ.വി., കെ.സി.എഫ് വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.