അങ്കമാലി: സിനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ അങ്കമാലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ ചേർന്നു. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ രമാകുമാരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷനായി. എറണാകുളം ജില്ല സെക്രട്ടറി പി.വി. സുഭാഷ് , മേഖല സെക്രട്ടറി സി.എൻ. മോഹനൻ, കെ. സാവിത്രി, എം.ജി ഗോപിനാഥ്. ഗീത വിജയൻ, പി.കെ. ഷീല എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശാരദ വിജയൻ (കൺവീനർ) കെ. സാവിത്രി ( ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.