
അങ്കമാലി: ജനുവരി 25, 26, 27 തീയതികളിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 13 ന് അങ്കമാലിയിൽ നടത്തുന്ന കേരള വികസനത്തിൽ കമ്മ്യൂണിസ്റ്റ് ഗവൺമെന്റുകളുടെ പങ്ക് എന്ന വിഷയത്തിലുള്ള സെമിനാറിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി എം.പി പത്രോസ് ( ചെയർമാൻ ) കെ.പി റെജീഷ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ടി.ഐ. ശശി അദ്ധ്യക്ഷനായി. കെ.എ. ചാക്കോച്ചൻ, , കെ.കെ ഷിബു, കെ. തുളസി , സി.കെ. സലിംകുമാർ, കെ.പി. റെജീഷ് , ജീമോൻ കുര്യൻ എന്നിവർ സംസാരിച്ചു.