dreldho

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) രണ്ട് ശാസ്ത്രജ്ഞർക്ക് നാഷണൽ അക്കാഡമി ഒഫ് അഗ്രികൾച്ചറൽ സയൻസസിന്റെ (നാസ്) അംഗീകാരം. സീനിയർ സയന്റിസ്റ്റ് ഡോ. എൽദോ വർഗീസിനെ ഫെല്ലോ ആയും സയന്റിസ്റ്റ് ഡോ.ടി.ജി. സുമിത്രയെ അസോസിയേറ്റായും തിരഞ്ഞെടുത്തു. കാർഷിക, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്‌സ് മേഖലയിൽ നൽകിയ സംഭാവനകളാണ് ഡോ. എൽജോ വർഗീസിനെ അംഗീകാരത്തിന് അർഹനാക്കിയത്. മറൈൻ മൈക്രോബയോളജി രംഗത്തെ ഗവേഷണങ്ങളാണ് ഡോ. സുമിത്രയെ നേട്ടത്തിന് അർഹയാക്കിയത്.