 
കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ 1979 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം "ഓർമ്മത്തേരിൽ" വടകര ഗവ. എൽ.പി സ്കൂളിൽ നടന്നു. മുൻ എം.എൽ.എയും പൂർവ വിദ്യാർത്ഥിയുമായ എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.എം ബേബി, അദ്ധ്യക്ഷനായി. കൂത്താട്ടുകുളം നഗരസഭ കൗൺസിലർ മരിയ ഗൊരോത്തി, എം.ജെ. ജേക്കബിനെ ആദരിച്ചു. ജയ്സൺ ജോസഫ്,റോയി എബ്രഹാം, കെ.കെ. കുമാരൻ, കെ.കെ. എസ്സി, ജെസി സ്കറിയ തുടങ്ങിയവർ സംസാരിച്ചു.