wmf

കൊച്ചി: വാഴച്ചാൽ വനം ഡിവിഷനിലെ പോത്തുപാറ, വാച്ചുമരം, മുക്കുംപ്പുഴ ആദിവാസി നഗറുകളിലെ 150 കുടുംബങ്ങൾക്ക് വേൾഡ് മലയാളി ഫെഡറേഷൻ ഏഷ്യ റീജിയൺ പുതുവസ്ത്രവും ക്രിസ്‌മസ് കേക്കും മിഠായികളും വിതരണം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാല ഉദ്ഘാടനം ചെയ്തു. ഏഷ്യ റീജിയൺ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആർ. ലക്ഷ്മി മുഖ്യാതിഥിയായി. മേരിറോസ്‌വെൽറ്റ്, റഫീഖ് മരക്കാർ, ബിബിൻ സണ്ണി, ഡിന്റോ, ക്രിസ്റ്റി എന്നിവർ പങ്കെടുത്തു. ടി.ബി. നാസർ, വിജയലക്ഷ്മി, സി.സി. സണ്ണി, രാജീവ്, സദാനന്ദൻ, രമണി, സന്ദീപ്, ലീന സാജൻ, ശർമ്മിള നായർ തുടങ്ങിയവർ നേതൃത്വം നൽകി.