
കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4.30ന് ഡോ. കെ.എം. മുൻഷി അനുസ്മരണ പ്രഭാഷണം നടക്കും. സർദാർ പട്ടേൽ സഭാഗൃഹത്തിൽ വച്ച് നടക്കുന്ന പരിപാടിയൽ 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കായുള്ള വിദ്യാഭ്യാസം- പഠനത്തിലേക്ക് അദ്ധ്യാപനത്തിന്റെ പരിണാമം' എന്ന വിഷയത്തിൽ എൻ.ഐ.ടി.ടി.ഇ വിദ്യാഭ്യാസ ട്രസ്റ്റ് ഡയറക്ടർ ഡോ. സന്ദീപ് ശാസ്ത്രി പ്രഭാഷണം നടത്തും.
ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിക്കും. ഡയറക്ടർ ഇ. രാമൻകുട്ടി, സെക്രട്ടറി സി.എ.കെ. ശങ്കരനാരായണൻ തുടങ്ങിയവർ സംസാരിക്കും.