
കാക്കനാട് : കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂണിയൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കാക്കനാട് അത്താണി പെൻഷൻ ഭവനിൽവെച്ച് വനിതാ സെമിനാർ സംഘടിപ്പിച്ചു. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. വനിതാ വേദി ജില്ലാ കൺവീനർ കെ. ജഗദമ്മ അദ്ധ്യക്ഷത വഹിച്ചു.
"തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അക്രമങ്ങളും മാനസിക സംഘർഷങ്ങളും" എന്ന വിഷയത്തിൽ വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ് പ്രഭാഷണം നടത്തി. പി. പ്രസന്ന, സോണി കോമത്ത്, പി.ഇന്ദിര, കെ. മോഹനൻ, സി. കെ. ഗിരി, കെ ഷീല, പി. കെ.ശോഭ തുടങ്ങിയവർ സംസാരിച്ചു.