y

തൃപ്പൂണിത്തുറ: നഗരസഭയുടെ ഇരുമ്പനം മകളിയം ഷോപ്പിംഗ് കോംപ്ലക്സിലെ കിണർ ഇടിഞ്ഞു. 50 വർഷത്തിലേറെ പഴക്കമുള്ള ചെങ്കല്ലുപയോഗിച്ച് നിർമ്മിച്ച കിണറാണ് വെള്ളിയാഴ്ച രാത്രി ഇടിഞ്ഞു താഴ്ന്നത്. ഷോപ്പിംഗ് കോംപ്ലക്സിലെ കടകൾ, അങ്കണവാടി, ഹോമിയോ ഡിസ്പെൻസറി, നഗരസഭയുടെ വാട്ടർ കിയോസ്ക് എന്നിവിടങ്ങളിലേക്കുള്ള ജലവിതരണം പൂർണമായും തടസപ്പെട്ടു. ഒരു വർഷം മുൻപ് ഈ കിണറിൽ മനുഷ്യ വിസർജ്യം കണ്ടെത്തിയതിനെ തുടർന്ന് ശുചിയാക്കിയിരുന്നു. ശുചീകരണത്തിനിടെ കിണറിന്റെ ബലക്ഷയം ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ കിണർ പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതിയുണ്ട്.