കാലടി: കാലടിയിലെ പച്ചക്കറി വ്യാപാരി ഗ്രൂപ്പായ വി.കെ.ഡിയുടെ മാനേജർ തങ്കച്ചനെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്നവരെ ഉടൻ പിടികൂടണമെന്ന് കാലടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. ആർ. മുരളി ആവശ്യപ്പെട്ടു. കുത്തേറ്റ തങ്കച്ചൻ ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും വ്യാപാരികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ സംരക്ഷണം വേണമെന്നും മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.