മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് എം.ടി. അനുസ്മരണം സംഘടിപ്പിക്കും. രാവിലെ 9.30ന് മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന എം.ടി അനുസ്മരണ യോഗത്തിൽ അഡ്വ. അനീഷ് എം. മാത്യു എം.ടി. അനുസ്മരണ പ്രഭാഷണം നടത്തും. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനാകും. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ , സംസ്ഥാന കൗൺസിൽ അംഗം ജോസ് കരിമ്പന, താലൂക്ക് സെക്രട്ടറി സി.കെ.ഉണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ എന്നിവർ സംസാരിക്കും.