
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എം നേതാവ് കെ.വി കുഞ്ഞിരാമനെയടക്കം പ്രതിചേർത്ത സി.ബി.ഐയുടെ തുടരന്വേഷണത്തിൽ 10 പേരിൽ 4 പേർ കുറ്റക്കാരാണെന്ന് ഇന്നലെ പ്രത്യേക കോടതി കണ്ടെത്തി. വിഷ്ണു സുര എന്ന എ. സുരേന്ദ്രൻ,കെ.വി. കുഞ്ഞിരാമൻ,രാഘവൻ വെളുത്തോളി,ഭാസ്‌കരൻ വെളുത്തോളി എന്നിവരാണ് കുറ്റക്കാർ. 2020 ഡിസംബർ 10നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. 10 പേരേക്കൂടി അറസ്റ്റ് ചെയ്ത സി.ബി.ഐ, 24 പേരെ പ്രതിചേർത്താണ് കുറ്റപത്രം നൽകിയത്. ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റിയിരുന്ന രണ്ടാം പ്രതി സജി സി. ജോർജിനെ ചെറൂറ്റ വനമേഖലയിൽ വച്ച് ബലമായി മോചിപ്പിച്ചതിനാണ് കുഞ്ഞിരാമനെയും മറ്റും പ്രതിചേർത്തത്.