കൊച്ചി: എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിൽ ജൂനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ യൂണിഫോം വിതരണം നടത്തി.
രക്ഷാകർത്തൃസംഗമത്തിന്റെയും ക്യാമ്പ് സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം എസ്.പി.സി മുൻ ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ പി.എസ്. ഷാബു നിർവഹിച്ചു. എസ്.പി.സി യൂണിറ്റിന്റെ ആദ്യ പി.ടി.എ പ്രസിഡന്റ് എം.ബി. അയൂബ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എ. അബ്ദുൾ റസാക്ക് അദ്ധ്യക്ഷനായി. സീനിയർ ഇൻസ്ട്രക്ടറും റിട്ട. എസ്.ഐയുമായ ഇ.എം. പുരുഷോത്തമൻ, കവയിത്രി എം.സി. അമ്മിണി, പി.ടി.എ അംഗം പി.കെ. സഫുവാൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കെ.ജി. ഹരികുമാർ, ആർ. നിഷാര, സീനിയർ കേഡറ്റുകളായ അഭിജ്ഞ റൂഹി ബ്രൂക്ക്, അനഘ സന്ദീപ് എന്നിവർ സംസാരിച്ചു.