തൃപ്പൂണിത്തുറ: പൂണിത്തുറയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെ പൂണിത്തുറ കലാസാംസ്ക്കാരിക കേന്ദ്രം ഇന്നും നാളെയും പേട്ട ജംഗ്ഷനിൽ പുതുവത്സരം ആഘോഷിക്കും. ആഘോഷ പരിപാടികൾ ഇന്ന് വൈകിട്ട് 5.30ന് ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് 7ന് കൊച്ചിൻ റിലാക്സിന്റെ ഗാനമേള. നാളെ വൈകിട്ട് 5ന് ചമ്പക്കരയിൽ നിന്നുള്ള കാർണിവൽ അവസാനിക്കുന്നതോടെ പേട്ട ജംഗ്ഷനിൽ സ്നേഹ സംഗമവും കലാപരിപാടികളും അരങ്ങേറും. ഹൈബി ഈഡൻ എം.പി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.