കൊച്ചി: കണയന്നൂർ താലൂക്ക് തല അദാലത്ത് നാളെ രാവിലെ 10ന് എറണാകുളം രാമവർമ്മ ക്ലബിൽ നടക്കും. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവർ നേതൃത്വം നൽകും. എം.പിമാരായ ഹൈബി ഈഡൻ, അഡ്വ. ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ. ബാബു, അഡ്വ. അനൂപ് ജേക്കബ്, മേയർ അഡ്വ.എം. അനിൽ കുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സരിത സനൽ, ഷാജി മാധവൻ, കോർപ്പറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജ്, സബ് കളക്ടർ കെ. മീര തുടങ്ങിവർ പങ്കെടുക്കും.