മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ശതോത്തര സുവർണ ജൂബിലി പെരുന്നാൾ ജനുവരി 1 ന് ആരംഭിച്ച് 6 ന് സമാപിക്കുമെന്ന് വികാരി ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ അറിയിച്ചു. ജനുവരി ഒന്ന് രാവിലെ 9ന് കൊടിയേറ്റ്, വൈകിട്ട് 5.45 മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന് സ്വീകരണം.തുടർന്ന് ശതോത്തര സുവർണ ജൂബിലി പൊതുസമ്മേളനം. ശതോത്തര സുവർണ ജൂബിലിയോടനുബന്ധിച്ച് ഇടവക നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനം ജസ്റ്റിസ് ബി. കെമാൽ പാഷ നിർവഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി സുവനീർ പ്രകാശിപ്പിക്കും. ഡയാലിസിസ് കൂപ്പൺ വിതരണോദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എയും മാമോഗ്രാം ടെസ്റ്റ് കൂപ്പൺ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ പി.പി. എൽദോസും പി.എസ്.എ ടെസ്റ്റ് കൂപ്പൺ വിതരണോദ്ഘാടനം കെ.പി വാളകം പഞ്ചായത്ത് പ്രസിഡന്റ് അബ്രഹാമും നിർവഹിക്കും. കമാൻഡർ തമ്പു ജോർജ് തുകുലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ സംസാരിക്കും.