കൊച്ചി: പുതുവത്സരാഘോഷം ലക്ഷ്യമിട്ട് വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി ഒഡീഷ സ്വദേശി ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായി. പർട്ടിഗുഡ കൻന്ദമാൽ ഹതിമുണ്ട സ്വദേശി സരോജ് ദലാബെഹേരയാണ് (32) അറസ്റ്റിലായത്. 1.045 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മയക്കുമരുന്ന് വില്പന തടയുന്നതിനായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം കാക്കനാട് ഭാഗത്ത് നടക്കുന്ന പരിശോധനയിലാണ് സരോജ് പിടിയിലായത്. ഇൻഫോപാർക്ക് എസ്.ഐ വി.എ. ബദറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്.ഐ പ്രദീപ്,എ.എസ്.ഐ ജെബി,എസ്.സി.പി.ഒമാരായ ജോൺ വിനു, ഗിരീഷ്, സി.പി.ഒ ബിബിൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.