അങ്കമാലി: ഫോട്ടോഗ്രഫേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കരിയാട് നടന്ന ടൂർണമെന്റ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി.എസ്. സന്ദീപ് അദ്ധ്യക്ഷനായി. സെക്രട്ടറി എ.എസ്. സുഭാഷ്, ട്രഷറർ മിഥുൻ യോഹന്നാൻ, കൺവീനർ എം.കെ. സജി എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.