കൂത്താട്ടുകുളം: എസ്.എൻ.ഡി. പി യോഗം കൂത്താട്ടുകുളം യൂണിയൻ നടത്തുന്ന 52 -ാമത് വിവാഹ പൂർവ കൗൺസലിംഗ് 2025 ജനുവരി 4,5 തിയതികളിൽ കൂത്താട്ടുകുളം യൂണിയൻ മന്ദിര ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ്‌ പി.കെ. അജിമോൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ സംഘടനാ സന്ദേശം നൽകും. യൂണിയൻ കൗൺസിലർമാർ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, വൈദിക യോഗം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും. പായിപ്ര ദമനൻ, ഡോ. സുരേഷ്, സി.പി. സത്യൻ, ബിന്ദു വി. മേനോൻ, അഡ്വ. വിൻസെന്റ് ജോസഫ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും.